"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സൂപ്പർ എൽ നിനോ വരുന്നു. 2027-ൽ ലോകത്തിന് 40 ലക്ഷം കോടിയുടെ പ്രഹരമെന്ന് റിപ്പോർട്ട്. ആകെ നഷ്ടത്തിന്റെ 60 ശതമാനവും ഇന്ത്യക്കും ചൈനക്കും യുഎസിനും. ഇന്ത്യക്ക് മാത്രം 4.5 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കും. തൊഴിൽ, കൃഷി, ഊർജ്ജ മേഖലകളിൽ വൻ പ്രതിസന്ധിക്ക് സാധ്യത

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിച്ചുവരുന്ന ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം 2027-ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് മുന്നറിയിപ്പ്.

ആഗോളതലത്തിൽ ഏകദേശം 451 ബില്യൺ ഡോളറിന്റെ (ഏകദേശം 40.6 ലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ടത്തിന് ഇത് വഴിവെക്കുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ അലയൻസ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതിൽ ആകെ നഷ്ടത്തിന്റെ 60 ശതമാനത്തോളവും ഇന്ത്യ, അമേരിക്ക, ചൈന എന്നീ മൂന്ന് വൻകിട സമ്പദ്‌വ്യവസ്ഥകളിലാണ് അനുഭവപ്പെടുക.

2026-ൽ ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസം 2027-ന്റെ ആദ്യ പകുതിവരെ നീണ്ടുനിൽക്കുമെന്നും, ഇതിന്റെ പ്രതിഫലനമായ സാമ്പത്തിക തകർച്ച 2027 രണ്ടാം പകുതിയോടെയാകും ലോകം പൂർണ്ണമായി അഭിമുഖീകരിക്കുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പഠനത്തിന് വിധേയമാക്കിയ 144 സമ്പദ്‌വ്യവസ്ഥകളിലായി ആഗോള ജി.ഡി.പിയുടെ 0.24 ശതമാനം നഷ്ടമാണ് ഇതിലൂടെ സംഭവിക്കുക. രാജ്യങ്ങളുടെ നഷ്ടക്കണക്കിൽ ഏറ്റവും മുന്നിൽ ചൈനയാണ്. 147 ബില്യൺ ഡോളറിന്റെ (ഏകദേശം 13.2 ലക്ഷം കോടി രൂപ) നഷ്ടമാണ് ചൈനയ്ക്ക് കണക്കാക്കുന്നത്.

അമേരിക്കയ്ക്ക് 91 ബില്യൺ ഡോളറിന്റെയും (ഏകദേശം 8.2 ലക്ഷം കോടി രൂപ) പ്രഹരമുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് 50 ബില്യൺ ഡോളറോളം (ഏകദേശം 4.5 ലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ജി.ഡി.പിയുടെ ശതമാനക്കണക്ക് അടിസ്ഥാനമാക്കിയാൽ ഏറ്റവും കൂടുതൽ ആഘാതം നേരിടേണ്ടി വരുന്നത് ദക്ഷിണ കൊറിയയ്ക്കും (0.51 ശതമാനം) ഇന്തോനേഷ്യയ്ക്കുമാണ് (0.41 ശതമാനം). യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾക്ക് ആകെ 24 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.

പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മഴയുടെ ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കും കാരണമാകും.

ഇത് കാർഷിക ഉത്പാദനത്തെയും സാധാരണ തൊഴിലാളികളുടെ തൊഴിൽശേഷിയെയും ബാധിക്കുന്നതിനൊപ്പം ഊർജ്ജ ഉപഭോഗത്തിൽ വലിയ വർദ്ധനവുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

അതേസമയം, ഉയർന്ന ചൂട് മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം മാത്രമാണ് നിലവിൽ കണക്കാക്കിയിട്ടുള്ളതെന്നും വരൾച്ച, വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ ദുരന്തങ്ങളുടെ നാശനഷ്ടങ്ങൾ ഇതിന് പുറമെയായിരിക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു.

Get more updates from Pudukad News on Google