"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഷീ സ്‌കൂട്ടർ സംസ്ഥാനതല വിതരണോദ്ഘാടനം ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി നിർവഹിക്കും

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം : സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ഒക്ടോബർ അഞ്ച് രാവിലെ 10ന് മത്സ്യത്തൊഴിലാളി വനിത സംരംഭകരുടെ സംഗമവും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനവും തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.

ഫിഷറീസ്, സാമൂഹ്യനീതി, ഹാർബർ എഞ്ചീനിയറിംഗ് വകുപ്പു മന്ത്രി വി ഇ അബ്ദുൽ ഗഫൂർ അധ്യക്ഷനാകും. ആരോഗ്യം, കുടുംബ ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ലോഗോ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ സംരംഭങ്ങൾക്കുള്ള ധനസഹായ വിതരണവും നടത്തും.

തിരുവനന്തപുരം എം പി ശശി തരൂർ ബ്രാൻഡ് വസ്ത്രങ്ങളുടെ ആദ്യ വിൽപ്പന നിർവഹിക്കും. എംഎൽഎമാരായ എം വിൻസെന്റ്, എൻ ശക്തൻ, രമ്യ ഹരിദാസ്, വി ജോയ്, വി മുരളീധരൻ, തിരുവനന്തപുരം മേയർ വി വി രാജേഷ്, തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി എന്നിവർ പങ്കെടുക്കും.

Get more updates from Pudukad News on Google