"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മയോയിൽ ത്രീഡി പ്രിന്റഡ് തോക്കുകൾ പിടിച്ചെടുത്ത് ഗാർഡ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൗണ്ടി മയോയില്‍ നടന്ന സെര്‍ച്ച് ഓപ്പറേഷന്റെ ഭാഗമായി ത്രീഡി പ്രിന്റഡ് തോക്കുകള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. ബുധനാഴ്ച ബല്ലിൻറോബ് പ്രദേശത്ത് മയോ ഡ്രഗ്സ് യൂണിറ്റ്, ആർമിഡ് സപ്പോർട്ട് യൂണിറ്റ്, ഗാർഡ ഡോഗ് യൂണിറ്റ് എന്നിവര്‍ സംയുക്തമായി നടത്തിയ നടത്തിയ തിരച്ചിലിലാണ് നടപടി. കഞ്ചാവ്, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ എന്നിവയും ഓപ്പറേഷനില്‍ പിടിച്ചെടുത്തു.

രാജ്യത്തെ ലഹരിമുക്തമാക്കാനായി നടത്തിവരുന്ന ഓപ്പറേഷൻ താരയുടെ ഭാഗമായായിരുന്നു പരിശോധനയെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ത്രീഡി പ്രിന്റഡ് തോക്കുകള്‍ രാജ്യത്ത് വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Get more updates from Pudukad News on Google