നീറ്റ് പി.ജി ഫലത്തിൽ സുതാര്യത വേണം; ഫലപ്രഖ്യാപനത്തിൽ പിഴവുണ്ടെന്ന് ആരോപണം, പരാതിയുമായി വിദ്യാർഥികൾ സുപ്രീംകോടതിയിൽ

🌐 Select your Language:
Current: മലയാളം
Current: മലയാളം

ദില്ലി: നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ഡെമോക്രാറ്റിക് മെഡിക്കൽ അസോസിയേഷനും നീറ്റ് പിജി ഉദ്യോഗാർഥികളുമാണ് ഹർജിക്കാർ. ഫലപ്രഖ്യാപനത്തിൽ പിഴവ് ഉണ്ടായെന്ന് ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടൽ തേടിയാണ് ഹർജി. ഫലപ്രഖ്യാപനത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
Get more updates from Pudukad News on Google




