"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചേർത്തലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയ കേസ്; നാല് പേർ അറസ്റ്റിൽ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ചേർത്തലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത കേസിൽ നാല് പേർ അറസ്റ്റിൽ.

 ജ്വല്ലറി ഉടമയുടെ സുഹൃത്ത് സജീർ, ബിബിൻ, ശ്രീകുമാർ, അജയഘോഷ് എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബർ 26നാണ് കടയടച്ച് മടങ്ങിയ പൊന്നാംവെളിയിൽ പ്രവർത്തിക്കുന്ന സൗമ്യ ജ്വല്ലറിയുടെ ഉടമ സലീമിനെ പ്രതികൾ ആക്രമിച്ചത്.

തൃശൂരിൽ നിന്നാണ് പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. മുഖ്യ പ്രതി സജീർ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടപ്പിലാക്കിയതെന്ന് ചേർത്തല ഡിവൈഎസ്പി മഞ്ജുലാൽ അറിയിച്ചു

Get more updates from Pudukad News on Google