‘മുഖ്യമന്ത്രിയുമായി ഒരു തർക്കവുമില്ല, വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ, പരാതി നേരിട്ട് AICCയെ അറിയിക്കും, വിമർശന ചേരിയിൽ ഞാനൊറ്റയ്ക്കാണ്’: അടൂർ പ്രകാശ് | Adoor Prakash

Current: മലയാളം

പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുയർത്തിയ പരസ്യ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി യു.ഡി.എഫ് കൺവീനറും എം.പിയുമായ അടൂർ പ്രകാശ്. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ പ്രതികരിച്ചതെന്നും ഇതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Adoor Prakash stands firm on criticism against VD Satheesan to report to AICC)
പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും, മറ്റ് ആരുമായും ആലോചിച്ചല്ല പ്രതികരണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലു മാസത്തിനിടെ യു.ഡി.എഫ് യോഗം കൂടിയത് ഒരേയൊരു തവണ മാത്രമാണെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. മുന്നണിയിലോ പാർട്ടിയിലോ തനിക്ക് ആർക്കും സ്ഥാനമാനങ്ങൾ നൽകിയതിനോട് എതിർപ്പില്ല. ഡോ. എം.കെ. മുനീറായാലും ജി. ദേവരാജനായാലും അവർ തികച്ചും അർഹരായ നേതാക്കളാണ്.
എന്നാൽ ഇത്തരം നിയമനങ്ങളിലോ തീരുമാനങ്ങളിലോ കൃത്യമായ കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നതാണ് താൻ ഉന്നയിച്ച പ്രധാന വിഷയം. തന്റെ പരാതികൾ എ.ഐ.സി.സി നേതൃത്വത്തെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിമർശന ചേരിയിൽ ഞാൻ ഒറ്റയ്ക്കായിരിക്കാമെന്നും, മുഖ്യമന്ത്രിയുമായി വ്യക്തിപരമായ യാതൊരു തർക്കവുമില്ല എന്നും, അദ്ദേഹത്തിന്റെ സമീപനം വിലയിരുത്തണമെന്നും അടൂർ പ്രകാശ് പറഞ്ഞു.
Story Summary
UDF Convener Adoor Prakash stuck to his public criticism against Chief Minister VD Satheesan over lack of consultations in coalition decisions. Clarifying that he made the remarks independently and without seeking anyone’s backing, Prakash announced he would escalate his grievances directly to the AICC leadership.




