ഇൻസ്റ്റാഗ്രാം സൗഹൃദം വിനയായി; ഹോട്ടൽ മുറിയിലെത്തിച്ച് നിരന്തരം പീഡനം; ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് | Bhopal forensic student rape case

Current: മലയാളം

ഭോപ്പാൽ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചതായി ബി.എസ്.സി ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയുടെ പരാതി (Bhopal forensic student rape case). മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പീഡന പരാതിയുടെ അടിസ്ഥാനത്തിൽ സുമീത് ഗാംഗുലി എന്ന ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
ബി.എസ്.സി ഫോറൻസിക് സയൻസ് പഠിക്കുന്ന 21-കാരിയും സുമീത് ഗാംഗുലിയും തമ്മിൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പ്രണയത്തിലായതിനെ തുടർന്ന് 11 മാസം മുൻപ് കജ്‌ലിഖേഡയിലുള്ള ഹോട്ടൽ മുറിയിലെത്തിച്ച് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ആദ്യമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി ആരോപിക്കുന്നു. തുടർന്ന് പല സ്ഥലങ്ങളിൽ എത്തിച്ചും പീഡനം തുടർന്നു.
എന്നാൽ അടുത്തിടെ ഇയാളോട് വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും സുമീത് പിന്മാറുകയായിരുന്നു. തുടർന്നാണ് 21-കാരി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. കജ്‌ലിഖേഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.




