നെയ്യശ്ശേരി ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ മകൻ ജോർജ് ജോസഫ് നിര്യാതനായി

Current: മലയാളം

നെയ്യശ്ശേരി: ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ(കുഞ്ഞപ്പൻ) മകൻ
ജോർജ് ജോസഫ്(ഡാൻ്റി-. 58) നിര്യാതനായി. ശങ്കര പുരി കുടുംബ യോഗം കരിമണ്ണൂർ ശാഖ സെക്രട്ടറിയാണ്. നെയ്യശ്ശേരി ഉണിച്ചികവലയിലെ മുൻ വ്യാപാരിയാണ്.
.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ ആൻസി കോതമംഗലം തെക്കേക്കര കുടുംബാംഗം.
മകൾ: പരേതയായ മരിയ
സഹോദരങ്ങൾ:നിർമ്മല ബേബി, കണിയാമ്പാലക്കൽ (ചക്കാമ്പുഴ) ജീസ് ജോസഫ്(മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ) മാതാവ്: പരേതയായ ചിന്നമ്മ കൊടുവേലി കളപ്പുരയ്ക്കൽ കുടുംബാംഗം.
കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിൻസ് ജോൺ പിതൃ സഹോദര പുത്രനാണ്.
പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷെജി ജേക്കബ്(സോളി) പിതൃ സഹോദരി പുത്രനാണ്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കളപ്പുര മാതൃ സഹോദര പുത്രനാണ്.




