ഒഡീഷയും ഛത്തീസ്ഗഡും തമ്മിലുള്ള ചരിത്രപരമായ മഹാനദി ജലത്തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ: ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നിർണായക ചർച്ച നടത്തി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ

Current: മലയാളം

ഡല്‍ഹി: ഒഡീഷയും ഛത്തീസ്ഗഡും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മഹാനദി ജലത്തര്‍ക്കം പരിഹരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേര്‍ന്നു.
ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാത്സിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും യോഗത്തില്‍ പങ്കെടുത്തു തങ്ങളുടെ ആശങ്കകളും അവകാശവാദങ്ങളും ഉന്നയിച്ചു.
കേന്ദ്ര ജല്‍ശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ മധ്യസ്ഥതയില്‍ അടുത്ത ഒരു മാസത്തേക്ക് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഡാറ്റ പങ്കുവെക്കലും സാങ്കേതികതല ചര്‍ച്ചകളും തുടരാന്‍ യോഗത്തില്‍ തീരുമാനമായി.
മഹാനദി ഒഡീഷയുടെ ജീവനാഡിയാണെന്നും, ജലസേചനം, പ്രളയനിയന്ത്രണം, കുടിവെള്ളം തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഒഡീഷ മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മഹാനദിയുടെ ഉത്ഭവം ഛത്തീസ്ഗഡിലാണെന്നും, അവിടുത്തെ കര്‍ഷകരുടെയും ഗിരിവര്‍ഗ്ഗ മേഖലകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നീതിയുക്തവും സുതാര്യവുമായ പരിഹാരമാണ് ആവശ്യമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ വിഷയം വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.




