"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആചാരങ്ങൾ അനുഷ്ഠിച്ചതുകൊണ്ടുമാത്രം ഒരാൾ ഹിന്ദുവോ മതപരിവർത്തനം ചെയ്തയാളോ ആകില്ല: ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ രജിസ്ട്രേഷനിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി; സ്വീഡിഷ് ദമ്പതിമാരുടെ ഹർജി തള്ളി; രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള വിവാഹത്തിന് മാത്രമേ നിയമസാധുതയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ്

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ഹിന്ദു ആചാരപ്രകാരവും ചടങ്ങുകള്‍ പ്രകാരവും വിവാഹം കഴിപ്പിച്ചു എന്നതുകൊണ്ടുമാത്രം ഒരാള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടെന്നോ അല്ലെങ്കില്‍ അയാള്‍ ഹിന്ദുവോ ആണെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 


ഹിന്ദു വിവാഹ നിയമപ്രകാരം ഒരു വിവാഹം സാധുവാകണമെങ്കില്‍, ഹിന്ദു നിയമം അനുശാസിക്കുന്ന നിര്‍ബന്ധിത ആചാരങ്ങളോടെ രണ്ട് ഹിന്ദുക്കള്‍ തമ്മിലാണ് അത് നടക്കേണ്ടതെന്നും കോടതി വ്യക്താമാക്കി. 


ആര്യസമാജ ക്ഷേത്രത്തില്‍ വെച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ച സ്വീഡിഷ് സ്വദേശികളായ ദമ്പതിമാരുടെ ഓണ്‍ലൈന്‍ അപേക്ഷ ഡല്‍ഹി റവന്യൂ വകുപ്പ് നിരസിച്ചതിനെതിരെയുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ദമ്പതികളില്‍ ഒരാളെങ്കിലും ഇന്ത്യന്‍ പൗരനായിരിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ മാനദണ്ഡത്തെ ചോദ്യം ചെയ്തായിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.


എന്നാല്‍ ഹിന്ദു മതത്തിലേക്ക് മാറിയതിന് മറ്റ് സ്വതന്ത്ര തെളിവുകളൊന്നുമില്ലാതെ, കേവലം ഹൈന്ദവാചാരപ്രകാരം ചടങ്ങുകള്‍ നടത്തിയത് കൊണ്ട് മാത്രം ഒരാള്‍ ഹിന്ദുവായി മാറില്ലെന്ന് കോടതി നിരീക്ഷിച്ചു. 


അതേസമയം, വിദേശപൗരന്മാര്‍, ഒ.സി.ഐ കാര്‍ഡ് ഉടമകള്‍, ഇന്ത്യന്‍ വംശജര്‍ എന്നിവര്‍ക്ക് വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

 

Get more updates from Pudukad News on Google