"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആപ്പിൽ കാണിച്ചതിനേക്കാൾ ഇരട്ടി വില ഈടാക്കി ഉപഭോക്താവിനെ വഞ്ചിച്ചു: പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിക്കും ഡൽഹി റെസ്റ്റോറന്റിനും ഒരു ലക്ഷം രൂപ ഭീമമായ പിഴ ചുമത്തി ഉപഭോക്തൃ കോടതി; വെറുമൊരു ഇടനിലക്കാരൻ മാത്രമാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് സ്വിഗ്ഗിക്ക് കടുത്ത മുന്നറിയിപ്പ്

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തെറ്റിദ്ധരിപ്പിക്കുന്ന ബഫെ നിരക്കുകള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിക്കും ഡല്‍ഹിയിലെ പ്രശസ്തമായ റെസ്റ്റോറന്റിനും ഒരു ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. 


ഉപഭോക്താവിന് തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചിച്ചതിന് സ്വിഗ്ഗിയും റെസ്റ്റോറന്റും സംയുക്തമായി ഈ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് നോര്‍ത്ത് ഡല്‍ഹി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. 


വെറുമൊരു ‘ഇന്റര്‍മീഡിയറി’ മാത്രമാണെന്ന് പറഞ്ഞ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ദിവ്യ ജ്യോതി ജയ്പുരിയാര്‍ അധ്യക്ഷനായ ബെഞ്ച് കര്‍ശനമായി വ്യക്തമാക്കി.

അഭിഭാഷകനായ പ്രവീണ്‍ കുമാര്‍ സിംഗ് നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ സുപ്രധാന വിധി. സ്വിഗ്ഗി ഡൈന്‍ഔട്ട് വഴി കേശവ് പുരത്തുള്ള ‘തീമിസ് ബാര്‍ബിക്യൂ ഹൗസ്’ എന്ന റെസ്റ്റോറന്റില്‍ ടേബിള്‍ ബുക്ക് ചെയ്യുമ്പോള്‍ രണ്ടുപേര്‍ക്ക് 1,500 രൂപ (ഒരാള്‍ക്ക് 750 രൂപ) എന്ന നിരക്കിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. 


എന്നാല്‍ റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ വെജിറ്റേറിയന്‍ ബഫെയ്ക്ക് ഒരാള്‍ക്ക് 1,050 രൂപയും നോണ്‍-വെജിറ്റേറിയന് 1,100 രൂപയുമാണ് ഈടാക്കിയത്. അതായത് ആപ്പില്‍ കാണിച്ചതിനേക്കാള്‍ 40 മുതല്‍ 47 ശതമാനം വരെ ഉയര്‍ന്ന തുകയാണ് ഇളവുകളൊന്നുമില്ലാതെ ഈടാക്കിയത്. 


ഐ.ടി നിയമത്തിലെ സെക്ഷന്‍ 79 ചൂണ്ടിക്കാട്ടി രക്ഷപ്പെടാന്‍ സ്വിഗ്ഗി ശ്രമിച്ചെങ്കിലും, ആപ്പില്‍ കാണിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി സ്വിഗ്ഗിയുടെ വാദം തള്ളി.

 

Get more updates from Pudukad News on Google