"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സംസ്ഥാന പാതയിലെ നെയിംബോർഡിൽ ഹിന്ദി എഴുതി. ഹൈവേ അസിസ്റ്റന്റ് എൻജിനീയർമാരെ സസ്‌പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ. നടപടി തമിഴ്, ഇംഗ്ലീഷ് ഭാഷകൾ മാത്രം ഉപയോഗിക്കണമെന്ന ചട്ടം ലംഘിച്ചതിന്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെന്നൈ: സംസ്ഥാന പാതയിലെ നെയിംബോര്‍ഡില്‍ ഹിന്ദി ഉപയോഗിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. 

തമിഴ്, ഇംഗ്ലീഷ് ഭാഷയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹൈവേ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 

ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

 

Get more updates from Pudukad News on Google