"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജില്ലാ അടിസ്ഥാനത്തിൽ വയോജന ക്ഷേമ കമ്മീഷൻ വേണം: എ. മഹേന്ദ്രൻ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: വയോജന സംഖ്യ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ സുരക്ഷിതത്വവും, നിയമ പരിരക്ഷയും, ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ വയോജന ക്ഷേമ കമ്മീഷൻ വേണമെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ ആവശ്യപ്പെട്ടു. 

സീനിയർ സിറ്റിസൺ ഫോറവും , ഹെൽത്തി ഏജ് മൂവ്മെൻ്റ് നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ വയോജനദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വയോജനങ്ങൾ അനുഭവിച്ച് വരുന്ന പീഡനം, സാമ്പത്തി ചൂഷണം, ഒഴിവാക്കപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് സീനിയർ സിറ്റിസൺ പ്രൊട്ടക്ക് ഷൻ പ്രോട്ടോക്കോൾ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻ്റ് പ്രൊ.എൻ. ഗോപിനാഥ് പിള്ള അദ്ധ്യക്ഷത വഹിച്ചു. 

മുതിർന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷിത്വം, ജീവിത ശൈലി, വ്യായാമം എന്നിവിഷയങ്ങളിൽ ആലപ്പുഴ ഗവണ്മെൻ്റ് റ്റി.ഡി. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൾ ഡോ. ബി.പദ്മകുമാർ, മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ: ശിവറാം എന്നിവർ ക്ലാസുകൾ എടുത്തു. 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് മെമ്പർ എ. ആർ. കണ്ണൻ, നഗരസഭ കൗൺസിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. എം , നൗഫൽ, ഹെൽത്ത് ഏജ് മൂവ്മെൻ്റ് സംസ്ഥാന കോ- ഓർഡിനേറ്റർ എ. എ. ജലീൽ, സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡൻ്റ് ശ്രീകുമാരൻ തമ്പി, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ, ഹെൽത്ത് ഏജ് മൂവ്മെൻ്റ് ജില്ലാ കോ- ഓർഡിനേറ്റർ ജി.അനിൽകുമാർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ, റെഡ് ക്രോസ് സൊസൈറ്റി മാനേജിംഗ് കമ്മിറ്റി അംഗം എം.എസ്. നൗഷാദ് അലി, നാണു കുട്ടി എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google