അമൃത്സറിൽ അഞ്ചുവയസ്സുകാരിക്ക് അയൽവാസിയായ സ്ത്രീയുടെ ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് | Amritsar child assault

Current: മലയാളം

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ അഞ്ചുവയസ്സുകാരിയെ അയൽവാസിയായ സ്ത്രീ ക്രൂരമായി മർദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു (Amritsar child assault). ജോഡ ഫാടകിന് സമീപം ധരംപുരയിലാണ് സംഭവം.
വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ സ്ത്രീ തടഞ്ഞതെന്നാണ് വിവരം. തുടർന്ന് കുട്ടിയെ പലതവണ മർദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും കൈയിൽ പിടിച്ച് വലിച്ചിഴച്ച് സ്വന്തം വീടിന്റെ ഭാഗത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കുട്ടിയെ രക്ഷിക്കാൻ അമ്മ ഓടിയെത്തിയെങ്കിലും സ്ത്രീ അമ്മയെയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിച്ചു. അമ്മ നിലത്തുവീണതിനെ തുടർന്ന് സമീപവാസികൾ ഇടപെട്ടാണ് കുട്ടിയെ സ്ത്രീയിൽ നിന്ന് മോചിപ്പിച്ചത്. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
A five-year-old girl was allegedly assaulted and dragged by a woman in Ludhiana’s Dharampura area near Jodhewal, with CCTV footage of the incident surfacing on social media, the child’s family said. The footage appears to show a woman grabbing the child, hitting her, and dragging her towards a house as the girl struggles to get away. The child’s mother is also seen attempting to intervene before falling during the confrontation.
@OfficialDPRPP
#Punjab #Ludhiana #TheStatesman
[Ludhiana Assault Case, Five-Year-Old Girl, CCTV Footage]
— The Statesman (@TheStatesmanLtd) October 2, 2026
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അയൽവാസിയായ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രദേശവാസികളിൽ ചിലർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Story Summary:
A five-year-old girl was allegedly assaulted and dragged by a woman neighbour in Amritsar’s Dharampura area. Police have begun an investigation based on the family’s complaint and CCTV footage, while claims about the woman’s mental health remain unverified.




