"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി മുൻ ഒളിമ്പ്യനും ജലന്ധർ കന്റോൺമെന്റ് എംഎൽഎയുമായ പർഗത് സിങ്ങിനെ നിയമിച്ചു. അമരീന്ദർ സിങ് രാജ വാറിങ് രാജിവെച്ചതിന് പിന്നാലെയാണ് നേതൃമാറ്റം

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി മുന്‍ ഒളിമ്പ്യനും ജലന്ധര്‍ കന്റോണ്‍മെന്റ് എംഎല്‍എയുമായ പര്‍ഗത് സിങ്ങിനെ ഹൈക്കമാന്‍ഡ് നിയമിച്ചു. അമരീന്ദര്‍ സിങ് രാജ വാറിങ് കഴിഞ്ഞ ദിവസം രാജിവെച്ച ഒഴിവിലാണ് നിയമനം. 

മുന്‍ ഹോക്കി താരമാണ് പര്‍ഗത് സിങ്. പഞ്ചാബിന്റെ കായിക-വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ അധ്യക്ഷനെ നിയോഗിച്ചിരിക്കുന്നത്.


ആഭ്യന്തര കലഹങ്ങളും വിഭാഗീയതയും പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് രാജ വാറിങ്ങിന്റെ രാജി. 


മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ പിന്തുണയ്ക്കുന്ന വിഭാഗവും അമരീന്ദര്‍ സിങ് വിഭാഗവും തമ്മിലുള്ള പടലപ്പിണക്കം തമ്മിലടിയിലേക്കും പൊട്ടിത്തെറിയിലേക്കും നീങ്ങിയതിനെ തുടര്‍ന്നാണ് അറ്റകൈ പ്രയോഗമെന്ന നിലയ്ക്ക് നേതൃമാറ്റമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. 

Get more updates from Pudukad News on Google