"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചക്രവാതച്ചുഴി: സംസ്ഥാനത്ത്‌ വ്യാപകമായ മഴയ്ക്ക് സാധ്യത. ഞായറാഴ്‌ച നാല് ജില്ലകളിൽ യെല്ലോ അലർട്ട്

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയിൽ സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും വെള്ളിയാഴ്‌ച വ്യാപക മഴ പെയ്തു. ഇടുക്കി അയ്യപ്പൻകോവിലിൽ 73.5 മില്ലിമീറ്റർ മഴ ലഭിച്ചു. തൃശൂർ പീച്ചി– 62.5 മില്ലിമീറ്റർ, വെള്ളാണിക്കര–49.5 മില്ലീമീറ്റർ, കൊല്ലം പുനല‍ൂർ–49 മില്ലിമീറ്റർ എന്നിങ്ങനെയും മഴ പെയ്തു. 

ശനിയാഴ്‌ച, സാമാന്യം വ്യാപകമായ ഇടിയോടുകൂടിയ മഴയ്ക്കും 30 മുതൽ കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്‌. ഞായറാഴ്‌ച, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്‌. 

Get more updates from Pudukad News on Google