"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

14കാരിക്കുനേരെ അതിക്രമം നടത്തിയ കേസ്: പ്രതിക്ക് ഏഴുവർഷം കഠിനതടവ്

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം : പെൺകുട്ടിക്കുനേരെ അതിക്രമം നടത്തിയ കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവിനെ (22) ഏഴുവർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്‌ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. 

പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷവും ഒമ്പതുമാസംകൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്‌ അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം. 2025 മെയ് 24നാണ്‌ അതിക്രമമുണ്ടായത്‌.


ചാവടിമുക്കിനടുത്തുള്ള ഹോസ്റ്റലിൽ അന്തേവാസിയായ പതിനാലുകാരി സഹോദരിയെ കണ്ടശേഷം അമ്മയോടൊപ്പം നടന്നുവരുന്പോൾ ബൈക്കിലെത്തിയ പ്രതി അതിക്രമം നടത്തുകയായിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകി. 


തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്‌തു. ശ്രീകാര്യം എസ്‌ഐ കെ പത്മകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ എസ് വിജയ്‌മോഹൻ, അഭിഭാഷകരായ വി സി ബിന്ദു, അഡ്വ. പി സുരഭി എന്നിവർ ഹാജരായി. 

Get more updates from Pudukad News on Google