"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം വേണം, കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകി: കോട്ടയത്ത് CPM വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം | CPM Kottayam

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

CPM Kottayam

കോട്ടയം: പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക കാര്യങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന് സി.പി.എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികളുടെ ശക്തമായ ആവശ്യം. പാർട്ടി നേതാക്കളുടെ വീഴ്ചകളാണ് തെരഞ്ഞെടുപ്പുകളിലടക്കം ഉണ്ടായ കനത്ത തിരിച്ചടിക്ക് കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു.(CPM Kottayam District Committee Raises Criticism Against Leadership)

സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ പല മുതിർന്ന നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും സാമ്പത്തിക വീഴ്ചകളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചതായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കോട്ടയം ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളിൽ കാര്യമായ മന്ദത സംഭവിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ സ്വാധീനം വൻതോതിൽ കുറഞ്ഞതായും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയതും തിരിച്ചടിയായെന്ന വിലയിരുത്തലുണ്ട്. ജില്ലയിലെ മുഴുവൻ സീറ്റുകളിലും തിരിച്ചടി നേരിട്ടത് പ്രാദേശിക നേതൃത്വത്തിന്റെ പരാജയമാണെന്ന് യോഗത്തിൽ രൂക്ഷമായി തന്നെ ഉയർന്നു കേട്ടു. വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പൊതു ചർച്ചകൾ ഇന്നും തുടരും. തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും ചില നിർണായക അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന.

Story Summary

During the CPM extended district committee meeting in Kottayam, delegates raised severe criticism against the party leadership over financial indiscipline and leadership failures. Issues surrounding local cooperative banks, falling organizational strength, and giving excessive importance to Kerala Congress (M) were cited as reasons for electoral losses. Consequently, major organizational restructuring is expected in the party’s district leadership.

Get more updates from Pudukad News on Google