"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുംബൈ വിമാനത്താവളത്തിലെ 84 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ടെർമിനൽ-1 ഘട്ടംഘട്ടമായി പൊളിച്ചുനീക്കി അത്യാധുനിക രീതിയിൽ പുനർനിർമ്മിക്കുന്നു: 2027 ജനുവരി 15 മുതൽ പൊളിക്കൽ നടപടികൾക്ക് തുടക്കം; വിമാന സർവീസുകൾ നവി മുംബൈ എയർപോർട്ടിലേക്കും ടെർമിനൽ-2 ലേക്കും മാറ്റും; 2,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ടെർമിനൽ 2029-ഓടെ സജ്ജമാക്കുമെന്ന് അധികൃതർ

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരിത്രപ്രസിദ്ധമായ ടെര്‍മിനല്‍ 1 പുനര്‍നിര്‍മ്മിക്കാന്‍ നിര്‍ണ്ണായക തീരുമാനം. 2027 ജനുവരി 15 മുതല്‍ ഘട്ടംഘട്ടമായി ടെര്‍മിനല്‍ പൊളിച്ചുനീക്കല്‍ ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു. 


84 വര്‍ഷത്തോളം പഴക്കമുള്ള ഈ ടെര്‍മിനല്‍ പൊളിച്ചുനീക്കാന്‍ എയര്‍പോര്‍ട്ട്‌സ് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ബദല്‍ സംവിധാനമില്ലാത്തതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുകയായിരുന്നു. 


എന്നാല്‍ ഇപ്പോള്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജമായതോടെയാണ് ടെര്‍മിനല്‍ 1 പുതുക്കിപ്പണിയാന്‍ അധികൃതര്‍ തയാറെടുക്കുന്നത്. എയര്‍സൈഡ് പദ്ധതികളുടെ ശേഷി കൂട്ടാനായി 2,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്.

ടെര്‍മിനല്‍ 1 പൊളിച്ചുനീക്കുന്നതോടെ ഇവിടുത്തെ വിമാന സര്‍വീസുകള്‍ നവി മുംബൈ വിമാനത്താവളത്തിലേക്കും മുംബൈയിലെ തന്നെ ടെര്‍മിനല്‍ 2-ലേക്കും ഘട്ടംഘട്ടമായി മാറ്റും. ഒക്ടോബര്‍ 1 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളുടെ മൂന്നിലൊന്ന് ഭാഗം നവി മുംബൈയിലേക്ക് മാറ്റാനാണ് തീരുമാനം.


ഒക്ടോബര്‍ 25 മുതല്‍ ടെര്‍മിനല്‍ 1-ല്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകളുടെ മൂന്നിലൊന്ന് ഭാഗം ടെര്‍മിനല്‍ 2-ലേക്ക് മാറ്റും. സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനോ നവി മുംബൈയിലേക്ക് മാറ്റാനോ ഉള്ള സ്വാതന്ത്ര്യം എയര്‍ലൈനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 


2029-30 സാമ്പത്തിക വര്‍ഷത്തോടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ടെര്‍മിനല്‍ 1 കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് എം.ഐ.എ.എല്‍ പ്രതീക്ഷിക്കുന്നത്. ഈ നിര്‍മ്മാണ കാലയളവില്‍ മുംബൈ വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സര്‍വീസുകളില്‍ മാറ്റങ്ങളുണ്ടാകും.

 

Get more updates from Pudukad News on Google