"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ഇന്ത്യയ്ക്ക് പുതിയൊരു വീരനായകൻ, ആ പേര് ഇസ്രായേൽ ഒരിക്കലും മറക്കില്ല’: ഫ്ലൈ ദുബായ് വിമാനം ദുരന്തത്തിൽ നിന്ന് രക്ഷിച്ച പൈലറ്റ് സ്മിത് മച്ചാറിന് കൂറ്റൻ ബോർഡുകളുയർത്തി ഇസ്രായേലിന്റെ ആദരം

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ: ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള കോ-പൈലറ്റിന്റെ ശ്രമം ജീവന്‍ പണയം വെച്ച് തടഞ്ഞ ഭാരതീയ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ‘ഭാരതത്തിന്റെ പുതിയ വീരനായകന്‍’ എന്ന് വിശേഷിപ്പിച്ച് ആദരിച്ച് ഇസ്രായേല്‍. 


മുംബൈ നഗരത്തില്‍ സ്മിത് മച്ചാറിന് നന്ദിയര്‍പ്പിച്ചുകൊണ്ടും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും ഇസ്രായേല്‍ കോണ്‍സുലേറ്റ് കൂറ്റന്‍ ഹോര്‍ഡിംഗുകളും ബില്‍ബോര്‍ഡുകളും ഉയര്‍ത്തി. 


‘ഭാരതത്തിന് പുതിയൊരു വീരനായകനുണ്ട്, ഇസ്രായേല്‍ അദ്ദേഹത്തിന്റെ പേര് ഒരിക്കലും മറക്കില്ല’ എന്ന് മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ യാനീവ് റെവാച്ച് സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇസ്രായേല്‍ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

കഠിനമായ പരിക്കുകള്‍ പറ്റിയിട്ടും കാണിച്ച അസാമാന്യ ധൈര്യത്തിലൂടെ നൂറുകണക്കിന് ജീവനുകള്‍ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിതിനെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. 


സ്മിതിന്റെ അപാരമായ ധൈര്യവും ആത്മവീര്യവും രാജ്യത്തിന് വലിയ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു. 


നിലവില്‍ സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്മിതിനരികിലേക്ക് മുംബൈയില്‍ നിന്ന് മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

മുന്‍പ് സ്‌പൈസ് ജെറ്റിലും സേവനമനുഷ്ഠിച്ചിട്ടുള്ള സ്മിതിന് 13 വര്‍ഷത്തിലേറെ വിമാനം പറത്തി പരിചയസമ്പത്തുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ ധീരതയെ വാനോളം പുകഴ്ത്തി.

 

Get more updates from Pudukad News on Google