"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പി.ജെ. ജോസഫിന് കാബിനറ്റ് പദവി, ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണ് പി.ജെ. ജോസഫ്. അദ്ദേഹത്തെ അർഹമായ രീതിയിൽ അക്കോമഡേറ്റ് ചെയ്യണമെന്ന് അറിയിക്കും

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്) ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകണമെന്ന ആവശ്യവുമായി മുന്നണിക്കുള്ളിൽ സമ്മർദ്ദം ശക്തമാക്കി  ജോസഫ് ഗ്രൂപ്പ്.  മുഖ്യമന്ത്രിയുമായ വി.ഡി. സതീശനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാനാണ്  ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഉടൻ തന്നെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണുമെന്നാണ് ലഭിക്കുന്ന പുറത്തുവരുന്ന വിവരം.

കേരള കോൺഗ്രസിലെ മാത്രമല്ല, ഐക്യജനാധിപത്യ മുന്നണിയിലെ തന്നെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണ് പി.ജെ. ജോസഫ്.  അദ്ദേഹത്തെ മാന്യമായി അക്കോമഡേറ്റ് ചെയ്യണമെന്നത് ഈ സർക്കാർ അധികാരത്തിൽ വന്ന ദിവസം മുതൽ പാർട്ടി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്.


എന്നാൽ, അനുഭവപൂർവ്വം ഇതുവരെ ഈ ആവശ്യം പരിഗണിച്ചിട്ടില്ലെന്ന വലിയ പരിഭവത്തിലാണ് ജോസഫ് വിഭാഗം. വർക്കിംഗ് ചെയർമാൻ മന്ത്രി മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യത്തിലെ അതൃപ്തി നേരത്തെ തന്നെ പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.


ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി എം.കെ. മുനീറിനെയും, ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജനെയും നിയമിച്ച ഘട്ടത്തിലും പി.ജെ. ജോസഫിന് അർഹമായ പരിഗണനയോ പദവിയോ ലഭിച്ചില്ല, ഇത് നീതി നിഷേധമാണ് എന്നാണ് പാർട്ടിയുടെ ഉറച്ച നിലപാട്.

ഈ സാഹചര്യത്തിലാണ് വിഷയം മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിൽ നേരിട്ടെത്തിച്ച് പരിഹാരം കാണാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മുന്നോക്ക ക്ഷേമ കോർപ്പറേഷനും ക്യാബിനറ്റ് പദവിയും അല്ലെങ്കിൽ പുതുതായി രൂപീകരിച്ച വയോജന കമ്മീഷൻ ചെയർമാൻ പദവിയും ക്യാബിനറ്റ് റാങ്കും ജോസഫിന് നൽകണമെന്ന് മുഖ്യമന്ത്രിയെ അറിയിക്കും. 

അതേസമയം കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയോടെ ചീഫ്  വിപ്പ് സ്ഥാനവും നൽകിയിരുന്നു. പ്രായാധിക്യം കാരണം മത്സരത്തിൽ നിന്നും മാറി നിന്ന പിജെ ജോസഫിനും ക്യാബിനറ്റ് പദവി നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോൺഗ്രസ്സിൽ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. ലീഗിൻ്റെ സമ്മർദ്ദത്തിനു വഴങ്ങി മുനീറിനു ക്യാബിനറ്റ് പദവി നൽകിയതാണ് പ്രതിരോധത്തിന് ജോസഫ് ഗ്രൂപ്പ് ഉയർത്തിക്കാട്ടുന്നത്.

Get more updates from Pudukad News on Google