"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം :റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961 ഉൾപ്പെടെയുള്ള ബാധകമായ ചട്ടങ്ങൾ പരിശോധിച്ച് ആനുകൂല്യം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡൽഹി: റബ്ബർ ബോർഡ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളിൽ നിർണായക പുരോഗതി. 

എൻ.പി.എസ്. ജീവനക്കാരുടെ കുടുംബ പെൻഷൻ, നിർബന്ധിത വിരമിക്കൽ പെൻഷൻ, നോഷണൽ ഇൻക്രിമെന്റ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിച്ചു.


എൻ.പി.എസ്. ജീവനക്കാരുടെ മരണാനന്തര കുടുംബ പെൻഷൻ സംബന്ധിച്ച് എൻ.എസ്.ഡി.എൽ. മുഖേന ലഭിക്കുന്ന ആനുകൂല്യമോ റബ്ബർ ബോർഡ് ചട്ടങ്ങൾ പ്രകാരമുള്ള കുടുംബ പെൻഷനോ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ അനുവദിക്കുന്നതിനുള്ള നടപടികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. 


റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961 ഉൾപ്പെടെയുള്ള ബാധകമായ ചട്ടങ്ങൾ പരിശോധിച്ച് ആനുകൂല്യം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിർബന്ധിത വിരമിക്കൽ പെൻഷൻ ലഭിക്കുന്നവർക്കും ആശ്വാസകരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ലഭിച്ചുവരുന്ന 30 ശതമാനം പെൻഷൻ 50 ശതമാനമായി ഉയർത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അർഹരായ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ പുനഃപരിശോധിക്കാൻ കഴിയും.


ജൂൺ 30, ഡിസംബർ 31 തീയതികളിൽ വിരമിച്ച ജീവനക്കാരുടെ കാര്യത്തിലും നിർണായക തീരുമാനമുണ്ട്. വിരമിച്ച ജീവനക്കാർക്ക് യഥാക്രമം ജൂലൈ 1, ജനുവരി 1 തീയതികളിൽ ലഭിക്കേണ്ടിയിരുന്ന അടുത്ത ഇൻക്രിമെന്റ് നോഷണൽ ഇൻക്രിമെന്റായി പരിഗണിച്ച് പെൻഷൻ പുനർനിർണയിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.


റബ്ബർ ബോർഡ് ജീവനക്കാരുടെ വിവിധ പെൻഷൻ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ്. റബ്ബർ ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ റബ്ബർ ബോർഡ് ചെയർമാൻ . എൻ. ഹരിക്ക് നിവേദനം നൽകിയിരുന്നു.


തുടർന്ന് ബി.ജെ.പി. കേരളം സംസ്ഥാന അധ്യക്ഷൻ . രാജീവ് ചന്ദ്രശേഖറും , . എൻ. ഹരിയും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി . പിയൂഷ് ഗോയലിനെ നേരിൽ കണ്ട് റബ്ബർ ബോർഡ് ജീവനക്കാരുടെ പെൻഷൻ സംബന്ധമായ വിഷയങ്ങൾ വിശദീകരിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.


വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി പിയൂഷ് ഗോയൽ നിർദേശം നൽകിയതിനെ തുടർന്നാണ് വാണിജ്യ വകുപ്പ് അനുകൂല നടപടി സ്വീകരിച്ചതെന്ന് ബി.എം.എസ്. അറിയിച്ചു.

ഓരോ ആനുകൂല്യത്തിന്റെയും പ്രായോഗിക നടപ്പാക്കൽ റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961-നും മറ്റ് ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Get more updates from Pudukad News on Google