"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എസ് ഐ ഗോകുൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് കമ്മീഷണർ അരുൾ ആർ ബി കൃഷ്ണ. പോലീസ് പോലീസിൻ്റെ പണി ചെയ്യും. മാർച്ച് നടത്തുന്നവർ നടത്തട്ടെയെന്നും കമ്മീഷണർ

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം : എസ് ഐ ഗോകുൽ ഭീഷണപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷണ റിപ്പോർട്ട് കിട്ടുന്നത് അനുസരിച്ച് തുടർ നടപടികളിലേക്ക് പോകുമെന്നും കമ്മീഷണർ വ്യക്തമാക്കി.

പോലീസുകാരുടെ വീടുകളിലേക്കുള്ള ഇടത് സംഘടനകളുടെ മാർച്ചിൽ പോലീസ് പോലീസിൻ്റെ പണി ചെയ്യുമെന്നും മാർച്ച് നടത്തുന്നവർ നടത്തട്ടെയെന്നും കമ്മീഷണർ പറഞ്ഞു.

ഡിസിസി ഓഫീസ് ആക്രമിച്ച 5 പേരെ തിരിച്ചറിഞ്ഞുവെന്നും പിടിയിലായ  ഒരാളെ റിമാൻഡ് ചെയ്തുവെന്നും അന്വേഷണം എല്ലാവരിലേക്കും എത്തിയിട്ടുണ്ട് എന്നും ഉടൻ പിടികൂടുമെന്നും കമ്മീഷണർ വ്യക്തമാക്കി.

അതിനിടെ തലസ്ഥാനത്തെ എസ്എഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി.

എസ്എഫ്ഐ മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്.

 സംസ്കൃത കോളേജ് വിദ്യാർഥികളായ ആദർശ് അരുൺ എന്നിവരാണ് അറസ്റ്റിലായത്

Get more updates from Pudukad News on Google