"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോഴിക്കോട് അയൽവാസിയായ സ്ത്രീക്ക് നേരെ വെടിവെപ്പ്: യുവാവ് കസ്റ്റഡിയിൽ | Kozhikode Shooting

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kozhikode Shooting

കോഴിക്കോട്: വെള്ളയിലിൽ അയൽവാസിയായ സ്ത്രീക്ക് നേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. തർക്കത്തെ തുടർന്ന് ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്ക് (59) നേരെ വെടിയുതിർത്ത വെള്ളയിൽ സ്വദേശി ഷിംജിത്തിനെ (40) പോലീസ് കസ്റ്റഡിയിലെടുത്തു.(Kozhikode Shooting Neighbor Dispute Woman Injured)

വയറിന് വെടിയേറ്റ പുഷ്പലതയെ ഉടൻതന്നെ ബീച്ച് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തർക്കമാണ് അക്രമത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷിംജിത്ത് മറ്റ് അയൽവാസികളുമായും നിരന്തരം വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്ക് എയർപിസ്റ്റൾ എവിടെനിന്ന് ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Story Summary

A 40-year-old man named Shimjith shot his 59-year-old neighbor, Pushpalatha, with an air pistol following a boundary dispute. The victim was admitted to Kozhikode Medical College Hospital with pellet injuries to her abdomen, and the accused was taken into custody by the Vellayil police.

Get more updates from Pudukad News on Google