"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘പരാതിയൊന്നുമില്ല, വ്യക്തിപരമായ കാരണം’; പാലക്കാട് സിപിഎമ്മിൽ ജില്ലാ സെക്രട്ടറി മാറ്റത്തിൽ വ്യക്തത വരുത്തി സുരേഷ് ബാബുവും ചെന്താമരാക്ഷനും, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വമാറ്റം; ‘തന്നേക്കാൾ പ്രബലനായ ജില്ലാ സെക്രട്ടറിയാകും ചെന്താമരാക്ഷൻ’ എന്ന് സുരേഷ് ബാബു

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: വ്യക്തിപരമായ കാരണങ്ങളാൽ നിലവിലെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുവെന്ന് പാലക്കാട് സിപിഎം മുൻ ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. അതിൻ്റെ അടിസ്ഥാനത്തിൽ വി ചെന്താമരക്ഷനെ സെക്രട്ടറിയായി തീരുമാനിച്ചു.


 വിപുലീകൃത ജില്ല കമ്മറ്റിയ്ക്ക് മുമ്പാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. ആരോഗ്യകരമായ പ്രശ്‌നം കൊണ്ടു മാത്രമേ സെക്രട്ടറി സ്ഥാനം ഒഴിയാവൂ എന്ന് എനിക്കറിയില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.


 

സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് പുതിയ ജില്ലാസെക്രട്ടറി ചെന്താമരാക്ഷൻ പറഞ്ഞു. സെക്രട്ടറിയുടെ മാറ്റത്തിൽ മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ല. വ്യക്തിപരമായ കാര്യം സംസ്ഥാന നേതൃത്വത്തിന് കൂടി ബോധ്യപ്പെട്ടുവെന്നും ചെന്താമരാക്ഷൻ പറഞ്ഞു. തന്നേക്കാൾ പ്രബലനായ ജില്ല സെക്രട്ടറിയാകും ചെന്താമരാക്ഷനെന്നും സുരേഷ് ബാബുവും പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിലാണ് പാലക്കാട് ജില്ലാസെക്രട്ടറിയെ സിപിഎം നേതൃത്വം മാറ്റിയത്. ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിക്കുകയായിരുന്നു. പരാതികളെ തുടർന്നാണ് ഇഎൻ സുരേഷ് ബാബുവിനെയാണ് മാറ്റിയത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

Get more updates from Pudukad News on Google