"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പി. നന്ദകുമാറിന്റേത് പിണറായി നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച, വര്‍ഗീയത ആര് പറഞ്ഞാലും കടുത്ത നടപടി: മുഖ്യമന്ത്രി

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗ്ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിഡി.സതീശൻ . 

പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് ‘മതമൗലിക വർഗ്ഗീയവാദികളുടെ കൂടാണ് മലപ്പുറം’ എന്ന് പരസ്യമായി അധിക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത പൊതുവേദിയിലായിരുന്നു ഈ വർഗ്ഗീയ പരാമർശം ഉയർന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനുമുള്ളതെന്ന് വേണം കരുതാൻ. അതുകൊണ്ടാണ് വേദിയിലുണ്ടായിരുന്നിട്ടും ആ പ്രസ്താവനയെ തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ അപ്പോൾ തയ്യാറാകാതിരുന്നത്. 

മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയെ അവഹേളിച്ചുകൊണ്ട് പിണറായി വിജയൻ ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെയും തുടർന്ന് നടത്തിയ ആക്ഷേപങ്ങളുടെയും നേർതുടർച്ച തന്നെയാണ് ഇപ്പോഴും പ്രകടമാകുന്നത്.

Get more updates from Pudukad News on Google