"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത്. എം.നായർ കഥയും സംവിധാനവും നിർവ്വഹിച്ച  ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ റിലീസ് ചെയ്തു.

കൊച്ചി കലൂർ ഐ.എം. എ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് മുതിർന്ന ചലച്ചിത്ര പ്രവർത്തകനും , പ്രമുഖ ബാലസാഹിത്യകാരനുമായ തേക്കിൽകാട് ജോസഫിന് ഓഡിയോ കൈമാറി റിലീസ് ചെയ്തു.

 പ്രശസ്ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ ,ചിത്രത്തിന്റെ നിർമ്മാതാക്കളായ-കെ എൻ ബേത്തൂർ, എൽദോ ഔസേപ്പ് .ജിൻസൺ മാത്യു, സംവിധായകൻ ശ്രീജിത്ത് എം.നായർ അഭിനേതാക്കളായനിധിൻ രാജ്,ഫാരിസ് സൽമാൻ ,അഗസ്റ്റിജോസ്,വിജേഷ്  വെണ്മണൽ , ബോസ്സ് നീലേശ്വരം, വിഘ്‌നേഷ് വാസവൻ,ഗാന രചയിതാക്കളായ സിന്ധു എസ് കുറുപ്പ്, സുനിൽ രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

‘ആരംഭം ഒരു അൽബാനിയോ കഥ’ ഈ മാസം 9 ന് റിലീസ് ചെയ്യും.ഹൃദയ സ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കൻ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബാനർ – വനശ്രീ ക്രീയേഷൻസ്, ഒ എം.സി. എന്റർടെയിൻ മെന്റസ് പി.ആർ.ഒ പി.ആർ. സുമേരൻ.

Get more updates from Pudukad News on Google