"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; എഐഎസ്എഎഫ് നേതാവ് നേഹ ബോറയെ വിട്ടയച്ചു, ഫോൺ-ബാഗ് നഷ്ടപ്പെട്ടെന്ന് പരാതി | Neha Bora AISF detention

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Neha Bora AISF detention

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക്. പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തതായും നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായുമാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികളിലാണ് പൊലീസ്. (Neha Bora AISF detention)

പ്രതിഷേധത്തിനിടെ എഐഎസ്എഫ് നേതാവ് നേഹ ബോറയെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് സംഘടന പരാതി നൽകിയിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ നേഹയെ പൊലീസ് വിട്ടയച്ചു. എന്നാൽ കസ്റ്റഡിയിലെടുക്കുന്നതിനിടെ തന്റെ ഫോണും ബാഗും നഷ്ടപ്പെട്ടതായി നേഹ ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. നാല് ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർ മന്ദറിലേക്ക് എഐഎസ്എഫ് സംഘടിപ്പിച്ച പ്രതിഷേധത്തിലും പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യാ ഗേറ്റിന് സമീപം വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേരത്തെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. നിലവിൽ എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതികളാക്കിയിട്ടില്ലെങ്കിലും പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകരോട് പുരുഷ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സിജെപിയും ഐസയും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്റ്റേഷന് മുന്നിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Summary: Protests demanding Chief Election Commissioner Gyanesh Kumar’s resignation intensified in Delhi, with clashes, bus damage and multiple detentions reported. AISF leader Neha Bora was released after being detained during the protest, while she reportedly said her phone and bag were missing.

Get more updates from Pudukad News on Google