അട്ടയുടെ കടിയേറ്റോ? ശ്രദ്ധിക്കാം

🌐 Select your Language:
Current: മലയാളം
Current: മലയാളം

അട്ട കടിച്ചാൽ കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾപ്പൊടി, അല്ലെങ്കിൽ സോപ്പ് വെള്ളം പുരട്ടിയാൽ അട്ട സ്വയം വിട്ടുപോരും.
അട്ടയെ വലിച്ചു പറിക്കരുത്. ഇത് മുറിവ് വലുതാകാനും അണുബാധ ഉണ്ടാകാനും കാരണമാകും. പകരം അട്ടയുടെ മേൽ അല്പം ഉപ്പ്, മഞ്ഞൾപ്പൊടി, അല്ലെങ്കിൽ ചുണ്ണാമ്പ് വയ്ക്കുക.
അട്ട വീണു കഴിഞ്ഞാൽ കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോപിച്ച് നന്നായി കഴുകുക.
അട്ടയുടെ ഉമിനീരിലെ ഘടകം കാരണം കുറച്ചു സമയം രക്തം വന്നുകൊണ്ടിരിക്കാം. വൃത്തിയുള്ള തുണികൊണ്ട് ആ ഭാഗത്ത് ചെറിയ അമർത്ത് നൽകുക.
ആന്റിസെപ്റ്റിക് ക്രീം പുരട്ടി മുറിവ് ഉണങ്ങുന്നത് വരെ വൃത്തിയായി സൂക്ഷിക്കുക.
Get more updates from Pudukad News on Google




