"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മധുസൂദൻ സന്ധുവിനെ വെടിവെച്ച് കൊന്നു; നേരത്തെ വധഭീഷണി ലഭിച്ചിരുന്നെന്ന് റിപ്പോർട്ട് | Madhusudan Sandhu murder Amritsar

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Madhusudan Sandhu murder Amritsar

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മധുസൂദൻ സന്ധു വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം സന്ധുവിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ പഞ്ചാബ് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
സ്വന്തം വാഹനം കാർ വാഷിങ് കേന്ദ്രത്തിൽ ഏൽപ്പിച്ച ശേഷം റോഡിൽ നിൽക്കുന്നതിനിടെയാണ് സന്ധുവിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് തവണ വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. (Madhusudan Sandhu murder Amritsar)

സമീപത്തുണ്ടായിരുന്നവർ സന്ധുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന സന്ധു എൽജിബിടിക്യു വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. സ്വയം സ്വവർഗാനുരാഗിയായി പരസ്യമായി പ്രഖ്യാപിച്ചിരുന്ന സന്ധുവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.
മാസങ്ങൾക്കുമുമ്പ് സ്വവർഗാനുരാഗം പഞ്ചാബി സംസ്കാരത്തിനും യുവാക്കൾക്കും ദോഷകരമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട യുവാവുമായി സന്ധു വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് സന്ധുവിന് വധഭീഷണി ലഭിച്ചതായും റിപ്പോർട്ടുണ്ട്. സ്വയം പിന്മാറിയില്ലെങ്കിൽ ജീവൻ വരെ എടുക്കുമെന്നായിരുന്നു ഭീഷണിയെന്നാണ് വിവരം.

ഭീഷണി ലഭിച്ച് മാസങ്ങൾക്കുശേഷമാണ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന് മുൻപ് ലഭിച്ച ഭീഷണിക്കും നിലവിലെ കൊലപാതകത്തിനും തമ്മിൽ ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പഞ്ചാബ് പൊലീസ് കൊലപാതകത്തിന്റെ കാരണം, അക്രമികളുടെ തിരിച്ചറിയൽ, മുൻപ് ലഭിച്ച ഭീഷണിയുടെ പശ്ചാത്തലം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

Summary: Social media influencer and activist Madhusudan Sandhu was shot dead in Amritsar by unidentified attackers who allegedly arrived on a motorcycle. Sandhu, who was active on LGBTQ+ issues, had reportedly received death threats months before the killing, and Punjab Police have formed a special investigation team.

Get more updates from Pudukad News on Google