"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഫ്ലൈദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം അന്വേഷിക്കുന്നു; പഠനം മുടങ്ങിയതോടെ വിസ റദ്ദാക്കിയിരുന്നു | Flydubai co-pilot Australia connection

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Flydubai Copilot

സിഡ്നി: ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനെ ആക്രമിച്ച ഒമാൻ സ്വദേശിയായ സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം. ഏകദേശം രണ്ട് വർഷത്തോളം ഓസ്ട്രേലിയയിൽ വിദ്യാർഥിയായി കഴിഞ്ഞിരുന്ന ഇയാളുടെ രാജ്യത്തെ പഠനകാലവും മറ്റ് ബന്ധങ്ങളും ഓസ്ട്രേലിയൻ അധികൃതർ പരിശോധിച്ചുവരികയാണ്. (Flydubai co-pilot Australia connection)

2014ലാണ് ഇയാൾക്ക് ഓസ്ട്രേലിയയിൽ പഠിക്കാനായി വിദ്യാർഥി വിസ ലഭിച്ചത്. 2017ൽ ഓസ്ട്രേലിയ വിട്ട ഇയാളുടെ വിസ 2019ൽ റദ്ദാക്കിയിരുന്നു. പഠിച്ചുകൊണ്ടിരുന്ന കോഴ്സ് തുടരാതിരുന്നതിനെ തുടർന്നാണ് വിസ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനും ഉൾപ്പെടുന്ന കൗണ്ടർ ടെററിസം സംഘം ഇയാളുടെ ഓസ്ട്രേലിയയിലെ കാലയളവിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്. ഓസ്ട്രേലിയൻ സർവകലാശാലയിൽ എൻജിനീയറിങ് പഠിച്ചതായും യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ ഏവിയേഷൻ മാനേജ്മെന്റിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്.

സെപ്റ്റംബർ 30ന് 180 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റിനെ സഹപൈലറ്റ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ദുബായ്-ടെൽ അവീവ് സർവീസുകൾ ഫ്ലൈദുബായ് താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് വ്യക്തമാക്കിയാണ് സർവീസുകൾ നിർത്തിയതെന്ന് കമ്പനി അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ യുഎഇയ്ക്കും ഇസ്രയേലിനും പുറമെ മറ്റ് രാജ്യങ്ങളിലെ ഏജൻസികളും പങ്കാളികളാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. സഹപൈലറ്റിന്റെ പശ്ചാത്തലം, ഓസ്ട്രേലിയയിലെ പഠനകാലം, വിസ റദ്ദാക്കിയ സാഹചര്യം എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

Summary: Authorities are investigating the Australian connections of the Omani co-pilot accused of attacking the pilot inside a Flydubai flight bound for Tel Aviv. He reportedly studied in Australia for around two years before leaving in 2017, while his student visa was cancelled in 2019 after he did not continue his course.

Get more updates from Pudukad News on Google