"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘വോട്ട് ചോർ, ഗദ്ദി ചോഡ്’; ജ്ഞാനേഷ് കുമാറിനെതിരെ ജന്തർ മന്ദറിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ ശക്തം | Gyanesh Kumar Jantar Mantar protest

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Gyanesh Kumar Jantar Mantar protest

ന്യൂഡൽഹി: സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ നടപടികളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നു. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധങ്ങളിൽ ‘വോട്ട് ചോർ, ഗദ്ദി ചോഡ്’, ‘സ്ക്രാപ്പ് എസ് ഐ ആർ’, ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. (Gyanesh Kumar Jantar Mantar protest)

ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ‘Gaddaar Gyaanu Must Go’, ‘Gyanesh BRO, Just Resign’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും പ്രതിഷേധങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെയും വോട്ടർപട്ടികയിലെ SIR നടപടികളെയും ചോദ്യം ചെയ്താണ് പ്രതിഷേധങ്ങൾ നടക്കുന്നത്. വോട്ടർപട്ടികയിലെ മാറ്റങ്ങൾ വഴി അർഹരായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യപ്പെടുന്നുവെന്നാണ് പ്രതിഷേധക്കാരും പ്രതിപക്ഷ നേതാക്കളും ഉന്നയിക്കുന്ന പ്രധാന ആരോപണം. SIR നടപടിയിൽ സുതാര്യത വേണമെന്നും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം, വോട്ടർപട്ടികയിലെ അസാധുവായ എൻട്രികൾ നീക്കം ചെയ്യുന്നതിനായുള്ള നടപടിയാണ് SIR എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. കമ്മിഷനിലെ മൂന്ന് അംഗങ്ങളും SIR ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾക്കിടെ പൊലീസ് നടപടിയും വിവാദമായിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെ വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തി. ഒക്ടോബർ 4നും ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്താനുള്ള ശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധം ഡൽഹിയിൽ മാത്രം ഒതുങ്ങുന്നില്ല. മുംബൈയിലും ഒക്ടോബർ 4ന് വലിയ പ്രതിഷേധം നടന്നു. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം, SIR നടപടികൾ, വോട്ടർപട്ടികയിലെ മാറ്റങ്ങൾ എന്നിവ വീണ്ടും രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രമാകുകയാണ്.

Summary: Protests against Chief Election Commissioner Gyanesh Kumar over the Special Intensive Revision (SIR) of electoral rolls have intensified, with slogans demanding his resignation raised at demonstrations in Delhi. Protesters have alleged irregularities in voter-list revisions, while the Election Commission maintains that SIR decisions were taken unanimously by the three-member panel.

Get more updates from Pudukad News on Google