loader image
കലോത്സവം ഇനി വിരൽത്തുമ്പിൽ; തൃശ്ശൂർ പൂരനഗരിയെ സ്മാർട്ടാക്കി ‘കൈറ്റ്’

കലോത്സവം ഇനി വിരൽത്തുമ്പിൽ; തൃശ്ശൂർ പൂരനഗരിയെ സ്മാർട്ടാക്കി ‘കൈറ്റ്’

തൃശ്ശൂരിൽ അരങ്ങേറുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ‘കൈറ്റ്’ ആണ് കലോത്സവത്തെ സ്മാർട്ടാക്കാനുള്ള വിപുലമായ ഐ.ടി സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും ഏകോപിപ്പിച്ചിരിക്കുന്നു. കൂടാതെ, സ്റ്റേജിതര രചനകൾ സ്കൂൾ വിക്കിയിൽ ലഭ്യമാക്കിയും കൈറ്റ് വിക്ടേഴ്സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയും കലോത്സവത്തിന് ഒരു സമ്പൂർണ്ണ ഡിജിറ്റൽ മുഖമാണ് ഇത്തവണ നൽകുന്നത്.

‘ഉത്സവം’ പോര്‍ട്ടല്‍

കലോത്സവ നടപടികൾ പൂർണ്ണമായും ഏകോപിപ്പിക്കുന്നത് www.ulsavam.kite.kerala.gov.in എന്ന പോർട്ടലിലൂടെയാണ്. മത്സരാർത്ഥികളുടെ ക്ലസ്റ്റർ തിരിക്കൽ, പാർട്ടിസിപ്പന്റ് കാർഡ് വിതരണം, ടീം മാനേജർമാർക്കുള്ള റിപ്പോർട്ടുകൾ എന്നിവയെല്ലാം പോർട്ടൽ വഴി ഓൺലൈനാക്കി. മത്സരക്രമം നിശ്ചയിക്കുന്ന ടൈംഷീറ്റ് മുതൽ സ്കോർഷീറ്റ് വരെയുള്ളവയും ഇതിലൂടെയാണ് തയ്യാറാക്കുന്നത്. ക്യൂആർ കോഡ് വഴി സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാനും ഡിജി ലോക്കറിൽ ലഭ്യമാക്കാനും സൗകര്യമുണ്ട്. കൂടാതെ, ഇത്തവണ ഹയർ അപ്പീൽ ടോക്കൺ രജിസ്ട്രേഷനും ഡിജിറ്റലായി നിർവ്വഹിക്കാമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

See also  അമേരിക്കൻ ‘റെഡ് ലൈനുകൾ’ക്ക് മുകളിൽ ഇറാൻ പറത്തുന്ന ഡ്രോണുകൾ! പശ്ചിമേഷ്യയിലെ കരുനീക്കങ്ങളിൽ ഇറാൻ മുന്നിലോ?

Also Read: കൊടും തണുപ്പ്; ഗൗതം ബുദ്ധ നഗറിൽ സ്കൂളുകൾക്ക് അവധി നീട്ടി

‘ഉല്‍സവം’ മൊബൈല്‍ ആപ്പ്

കലോത്സവ വിശേഷങ്ങൾ ജനങ്ങളിലേക്ക് തത്സമയം എത്തിക്കാൻ ‘KITE Ulsavam’ മൊബൈൽ ആപ്പ് സജ്ജമായി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. 25 വേദികളുടെയും അനുബന്ധ ഓഫീസുകളുടെയും ലൊക്കേഷൻ കൃത്യമായി കാട്ടിത്തരുന്ന ഡിജിറ്റൽ മാപ്പാണ് ഇതിന്റെ പ്രധാന ആകർഷണം. ഓരോ വേദിയിലെയും മത്സരങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്കോർ നിലയും ഈ ആപ്പിലൂടെ ഉടനടി അറിയാൻ സാധിക്കും.

രചനകൾ ‘സ്കൂള്‍ വിക്കിയില്‍’

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സർഗ്ഗാത്മക രചനകൾ ഇനി ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക്. കഥ, കവിത, ചിത്രരചന, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങളിലെ മികച്ച സൃഷ്ടികൾ ഫലപ്രഖ്യാപനത്തിന് പിന്നാലെ www.schoolwiki.in എന്ന സൈറ്റിൽ ലഭ്യമാക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ വിവിധ ഭാഷകളിലുള്ള രചനകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. 2016 മുതലുള്ള കലോത്സവ രചനകളുടെ വിപുലമായ ഡിജിറ്റൽ ശേഖരവും സ്കൂൾ വിക്കിയിൽ ഒരുക്കിയിട്ടുണ്ട്.

See also  വി.എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; അംഗീകാരത്തിൽ സന്തോഷമെന്ന് സി.പി.എം

Also Read: സംസ്ഥാന സ്കൂൾ കലോത്സവം; എ ഗ്രേഡ് വിജയികൾക്ക് ഇനി സമ്മാനത്തുക വർധിപ്പിക്കും

കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം

കലോത്സവത്തിന്റെ ആവേശം നേരിട്ട് അനുഭവിക്കാൻ കഴിയാത്തവർക്കായി വിവിധ വേദികളിലെ മത്സരങ്ങൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ടെലിവിഷനു പുറമെ www.victers.kite.gov.in എന്ന വെബ്‌സൈറ്റ് വഴിയും കൈറ്റ് വിക്ടേഴ്‌സ് മൊബൈൽ ആപ്പ് വഴിയും ലോകത്തിന്റെ ഏത് കോണിലിരുന്നും മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും.

The post കലോത്സവം ഇനി വിരൽത്തുമ്പിൽ; തൃശ്ശൂർ പൂരനഗരിയെ സ്മാർട്ടാക്കി ‘കൈറ്റ്’ appeared first on Express Kerala.

Spread the love

New Report

Close