ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ അടിയന്തര യോഗം; ‘കേന്ദ്ര സർക്കാർ എന്തോ വലിയ തയ്യാറെടുപ്പിൽ’; നേതാക്കൾ കർശനമായി യോഗത്തിനെത്തണമെന്ന് സൗരവ് ഭരദ്വാജ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഡൽഹി : ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാക്കളുടെ അടിയന്തരയോഗം വിളിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ പ്രസിഡന്റുമാർ, നിയമസഭാ മണ്ഡലം പ്രസിഡന്റുമാർ, വാർഡ് നിരീക്ഷകർ എന്നിവരുടെ യോഗം ചേരും.
ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എംഎൽഎമാർ കൗൺസിലർമാർ എന്നിവരുടെ യോഗം. ഒക്ടോബർ പത്തിലെ സി ജെ പി സമരം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യാനാണ് അടിയന്തര യോഗം വിളിച്ചതെന്നാണ് വിവരം. സൗരവ് ഭരദ്വാജാണ് യോഗം വിളിക്കാൻ നിർദേശം നൽകിയത്.
Get more updates from Pudukad News on Google




