റഷ്യയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിൾ ടെസ്റ്റ് ട്യൂബ് പൊട്ടിത്തെറിച്ച് ലാബ് സാങ്കേതികവിദഗ്ദ്ധ പ്ലേഗ് ബാധിച്ച് മരിച്ചു: മുൻകരുതലായി 5 ആശുപത്രികൾ അടിയന്തരമായി അടച്ചുപൂട്ടി; ഇരുനൂറിലേറെ പേർ ക്വാറന്റൈനിൽ; പ്രദേശത്ത് പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി അധികൃതർ; അതീവ അപകടകാരിയായ ‘ന്യൂമോണിക് പ്ലേഗ്’ പടരാതിരിക്കാൻ നടപടികളുമായി റഷ്യൻ ആരോഗ്യ ഏജൻസി
മോസ്‌കോ: റഷ്യയിലെ സൈബീരിയന്‍ മേഖലയായ ഇര്‍കുട്‌സ്‌കില്‍ ആന്റി പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 28-കാരിയായ ലാബ് സാങ്കേതികവിദഗ്ദ്ധ ദാരിയ ഷിപിലോവ ശ്വാസകോശത്തെ ബാധിക്കുന്ന അതീവ അപകടകാരിയായ ‘ന്യൂമോണിക് പ്ലേഗ്’ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്.
സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ ജീവനുള്ള പ്ലേഗ് ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അറിയാതെ പൊട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. ഇതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയായി പ്രദേശത്തെ അഞ്ച് ആശുപത്രികള്‍ അടച്ചുപൂട്ടുകയും, ദാരിയയുമായി സമ്പര്‍ക്കത്തില്‍ വന്ന ഇരുനൂറിലധികം ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഒക്ടോബര്‍ 1-ന് മരണമടഞ്ഞ ദാരിയയെ കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സംഭവം ആശങ്ക ഉയര്‍ത്തിയതോടെ മേഖലയില്‍ പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
എന്നാല്‍, അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള ശ്വാസകോശ അണുബാധയാണ് മരണകാരണമെന്നും ലാബിലെ ബാക്ടീരിയകള്‍ സാമ്പിളുകളില്‍ കണ്ടെത്തിയിട്ടില്ലെന്നും ഇര്‍കുട്‌സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് സന്ദേശത്തിലൂടെ അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ റഷ്യന്‍ ഉപഭോക്തൃ സുരക്ഷാ നിരീക്ഷണ ഏജന്‍സിയായ ‘റോസ്‌പോട്രെബ്‌നാഡ്‌സര്‍’ അടിയന്തര തടയല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകുന്ന ‘യേഴ്‌സീനിയ പെസ്റ്റിസ്’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ന്യൂമോണിക് പ്ലേഗ്.
രോഗബാധിതരായ മനുഷ്യരില്‍ നിന്നുള്ള ശ്വാസകോശ കണികകളിലൂടെ ഇത് മറ്റുള്ളവരിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




