"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
‘കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിൻ്റെ ഭാഗം’: സുരേഷ് ബാബുവിനെ മാറ്റിയതിൽ പ്രതികരിച്ച് NN കൃഷ്ണദാസ് | NN Krishnadas   •  ‘ഇതൊരു വൻകിട അഴിമതിയാണ്, എന്തുകൊണ്ട് അന്വേഷണവുമായി PSC സഹകരിക്കുന്നില്ല? സർക്കാർ കടുത്ത നടപടിയിലേക്ക് പോകണം’: ഹൈക്കോടതി | Kerala High Court   •  ജയചന്ദ്രന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് തൊഴിലാളികൾ; ഇന്നത്തെ മുഴുവൻ കളക്ഷനും ചികിത്സാ സഹായ ഫണ്ടിലേക്ക് | Edavannappara bus workers charity   •  ‘പരാതികൾ ലഭിച്ചിട്ടില്ല, സുരേഷ് ബാബു സ്വയം മാറിനിന്നത്, പരാതികൾ മാധ്യമ വാർത്തകൾ മാത്രം’: V ചെന്താമരാക്ഷൻ | EN Suresh Babu   •  സൗദിയിലെ നജ്‌റാനിൽ സ്‌കൂളിന് നേരെ ഹൂതികളുടെ ഷെല്ലാക്രമണം: വൻ നാശനഷ്ടം, ആളപായമില്ല | Houthi Projectile   •  

‘ഇതൊരു വൻകിട അഴിമതിയാണ്, എന്തുകൊണ്ട് അന്വേഷണവുമായി PSC സഹകരിക്കുന്നില്ല? സർക്കാർ കടുത്ത നടപടിയിലേക്ക് പോകണം’: ഹൈക്കോടതി | Kerala High Court

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala High Court

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷയിലെ മൂല്യനിർണ്ണയ ക്രമക്കേടിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെ (PSC) രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പരീക്ഷയിൽ 58 ചോദ്യങ്ങൾക്ക് മാർക്കിടാതിരുന്നത് പ്രത്യക്ഷമായ അഴിമതിയാണെന്നും, പിഎസ്എസ്‌സി നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് ശക്തമായ സംവിധാനം ആവശ്യമില്ലേ എന്നും കോടതി ചോദിച്ചു.(Kerala High Court Slams Kerala PSC Over Planning Board Exam Valuation Fraud)

ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട റിട്ട് ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ. 58 ഉത്തരങ്ങൾക്ക് മാർക്ക് നൽകതിരുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും നൂതനമായ തട്ടിപ്പുമാണെന്ന് സർക്കാരും കോടതിയിൽ വാദിച്ചു. ഇതിനെ വെറുമൊരു ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ കഴിയില്ല. പിഎസ്എസ്‌സി ചെയർമാൻ അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും 180-ലേറെ പരാതികൾ പിഎസ്എസ്‌സിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അന്വേഷണവുമായി സഹകരിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം പിഎസ്എസ്‌സിക്കുണ്ടെന്ന് വ്യക്തമാക്കിയ കോടതി, നോട്ടീസ് നൽകിയിട്ടും അധികൃതർ ഹാജരാകുന്നില്ലെങ്കിൽ കടുത്ത നിയമനടപടികളിലേക്ക് കടക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ഉദ്യോഗാർത്ഥികളുടെയും യുവതലമുറയുടെയും പ്രതീക്ഷ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

Story Summary

The Kerala High Court severely criticized the Kerala Public Service Commission (PSC) regarding valuation irregularities in the Planning Board exam, calling the non-valuation of 58 questions a “large-scale corruption.” Aligning with the court, the State Government argued that the lapse could not be dismissed as a clerical error, leading the HC to direct strict legal action if PSC officials fail to cooperate with the Crime Branch probe.

Get more updates from Pudukad News on Google