‘കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിൻ്റെ ഭാഗം’: സുരേഷ് ബാബുവിനെ മാറ്റിയതിൽ പ്രതികരിച്ച് NN കൃഷ്ണദാസ് | NN Krishnadas

Current: മലയാളം

പാലക്കാട്: ഇ. എൻ. സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിന്റെ ഭാഗമാണെന്ന് എൻ. എൻ. കൃഷ്ണദാസ്. അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിക്ക് അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.(NN Krishnadas On EN Suresh Babu Removal Palakkad CPM Extraordinary Decision)
സുരേഷ് ബാബുവിനെതിരെ യുവതിയുടെ പരാതി നിലനിൽക്കുന്നുണ്ടെങ്കിൽ പാർട്ടി നേതൃത്വം വിഷയത്തിൽ ഉചിതമായ നടപടി കൈക്കൊള്ളും. പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും, വിഷയം നിയമപരമായി മുൻപോട്ട് കൊണ്ടുപോകാനും പോലീസിൽ പരാതി നൽകാനും തീരുമാനിക്കേണ്ടത് പരാതിക്കാരിയായ യുവതിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
അതിനിടെ, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടികളിലേക്ക് കടക്കാൻ പാർട്ടി ആലോചിക്കുന്നതായാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് മുതിർന്ന നേതാവിന്റെ പ്രതികരണം.
Story Summary
Senior CPM leader N. N. Krishnadas stated that replacing E. N. Suresh Babu as the Palakkad District Secretary was part of the party adapting to changing times. Highlighting that extraordinary situations demand extraordinary decisions, he added that state leadership will take appropriate action if formal harassment complaints exist, while noting that police complaints depend on the aggrieved woman.




