കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ശ്രദ്ധിക്കാം
കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ഉടൻ തന്നെ അവരെ ചുമപ്പിക്കാനോ പുറത്ത് തട്ടാനോ ശ്രമിക്കണം.
ചുമക്കാൻ അനുവദിക്കുക: കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ, സംസാരിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ശക്തമായി ചുമക്കാൻ പറയുക. ഇത് ഭക്ഷണം തനിയെ പുറത്തുപോകാൻ സഹായിക്കും
പുറത്ത് തട്ടുക: കുട്ടിക്ക് ചുമയ്ക്കാനോ ശ്വാസമെടുക്കാനോ കഴിയുന്നില്ലെങ്കിൽ, കുട്ടിയെ മുൻപോട്ട് കുനിച്ച് (കമിഴ്ത്തി) പുറകിൽ (തോളെല്ലുകൾക്ക് ഇടയിൽ) കൈപ്പത്തി കൊണ്ട് അഞ്ച് തവണ ശക്തമായി തട്ടുക.
നെഞ്ചിലോ വയറിലോ അമർത്തുക: ഒരു വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിൽ നെഞ്ചിൽ രണ്ട് വിരലുകൾ കൊണ്ട് അഞ്ച് തവണ അമർത്തുക. വലിയ കുട്ടികളാണെങ്കിൽ വയറിന് മുകളിലായി (ചെസ്റ്റിനും പൊക്കിളിനും ഇടയിൽ) പിടിച്ച് പുറത്തേക്ക് അമർത്തുക.
വായിൽ വിരലിടരുത്: വ്യക്തമായി കാണാത്ത വസ്തുക്കൾ എടുക്കാൻ കുട്ടിയുടെ വായിലേക്ക് വിരലിടരുത്. ഇത് വസ്തു കൂടുതൽ ഉള്ളിലേക്ക് പോകാൻ ഇടയാക്കും.hea
വൈദ്യസഹായം തേടുക: സ്ഥിതി ഗുരുതരമാവുകയോ ശ്വാസതടസ്സം മാറാതെ ഇരിക്കുകയോ ചെയ്താൽ ഒട്ടും വൈകാതെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.




