ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി: സ്വർണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം | Vaibhav Sooryavanshi
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സ്വർണം നേടിയതിന് പിന്നാലെ റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ച് യുവ ഓപ്പണർ വൈഭവ് സൂര്യവംശി. ആവേശകരമായ ഫൈനലിൽ പാകിസ്താനെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണ്ണനേട്ടം സ്വന്തമാക്കിയത്. സ്വർണ്ണമെഡൽ തിളക്കത്തോടെ ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവംശിക്ക് സ്വന്തം.(Vaibhav Sooryavanshi Becomes Youngest Indian To Win Asian Games Gold Medal)
15 വയസ്സും 6 മാസവും 6 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ ചരിത്രനേട്ടം കൈവരിക്കുന്നത്. 2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16 വയസ്സും 3 മാസവും 9 ദിവസവും പ്രായമുള്ളപ്പോൾ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടിയ ഷൂട്ടർ സൗരഭ് ചൗധരിയുടെ റെക്കോർഡാണ് വൈഭവ് തകർത്തത്. സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെയും ഫൈനലിൽ പാകിസ്താനെതിരെയും ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത് ഈ പതിനഞ്ചുകാരനായിരുന്നു.
ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 211/6 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 28 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിന് സ്ഫോടനാത്മകമായ തുടക്കം നൽകിയത്. അവസാന ഓവറുകളിൽ തിലക് വർമ്മയും (22 പന്തിൽ 51*) ശിവം ദുബെയും ചേർന്ന് ആറാം വിക്കറ്റിൽ ഉണ്ടാക്കിയ 62 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. വൈഭവ് 9 പന്തിൽ 15 റൺസെടുത്ത് പുറത്തായി.
Story Summary
At 15 years and 6 months old, cricketer Vaibhav Sooryavanshi became the youngest Indian to win an Asian Games gold medal as India defeated arch-rivals Pakistan by 19 runs in the final. Driven by Abhishek Sharma and Tilak Varma’s half-centuries and disciplined bowling from Axar Patel and Washington Sundar, India posted 211/6 and defended it successfully to sign off with 85 total medals.




