loader image
ലോകകപ്പിൽ ആരാണ് നിർണായകം? സഞ്ജുവും അഭിഷേകുമല്ലെന്ന് ഗംഗുലി

ലോകകപ്പിൽ ആരാണ് നിർണായകം? സഞ്ജുവും അഭിഷേകുമല്ലെന്ന് ഗംഗുലി

ടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനായുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ സാധ്യതകളെക്കുറിച്ച് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഏഷ്യൻ സാഹചര്യങ്ങളിൽ നടക്കുന്ന ടൂർണമെന്റ് ആയതിനാൽ സ്പിന്നർമാർക്ക് വലിയ പ്രാധാന്യമുണ്ടാകുമെന്നും വരുൺ ചക്രവർത്തിയാകും ഇന്ത്യയുടെ തുറുപ്പുചീട്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

Also Read: പന്തിന് പകരം ആര്? സഞ്ജുവും കിഷനും പുറത്ത്; ബിസിസിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനം

നിലവിൽ ട്വന്റി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ള വരുൺ ചക്രവർത്തി പൂർണ്ണ ഫിറ്റ്‌നസോടെ പന്തെറിയുന്നത് ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്ന് ഗാംഗുലി നിരീക്ഷിച്ചു. വരുൺ ഫോമിലാണെങ്കിൽ ഇന്ത്യയെ തോൽപ്പിക്കുക പ്രയാസമാണെന്നും, സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ തന്നെയാണ് തന്റെ പ്രിയപ്പെട്ട ടീമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാറ്റിംഗിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേരുന്ന ഓപ്പണിംഗ് ജോഡിയിലാണ് ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നത്. ഇവരുടെ വെടിക്കെട്ട് തുടക്കം ടീമിന് കരുത്താകും. ബൗളിംഗിൽ വരുണിന് പുറമെ മാച്ച് വിന്നർമാരായ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ കൂടി ചേരുന്നതോടെ ഇന്ത്യൻ സ്പിൻ നിര അതിശക്തമാണെന്നും ഗാംഗുലി വ്യക്തമാക്കി.

See also  തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി! ഗുണനിലവാര പരിശോധനയ്ക്ക് വിരമിച്ച എൻജിനീയർമാരെ നിയമിക്കുന്നു

The post ലോകകപ്പിൽ ആരാണ് നിർണായകം? സഞ്ജുവും അഭിഷേകുമല്ലെന്ന് ഗംഗുലി appeared first on Express Kerala.

Spread the love

New Report

Close