Skip to content
November 20, 2026
⌕

പഞ്ചാബില്‍ ബസ് മറിഞ്ഞു മലയാളി വിദ്യാര്‍ഥി മരിച്ച സംഭവം. മരിച്ചത് കോട്ടയം കടുത്തുരുത്തി സ്വദേശിനി. അപകടം പഠനയാത്രയ്ക്കിടെ. വാഹനത്തില്‍ നിന്നും തെറിച്ചു വീണ വിദ്യാർഥിനിയുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞു ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു.

October 5, 2026
Share this post to

കോട്ടയം: പഞ്ചാബില്‍ പഠനയാത്രയ്ക്കുപോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കടുത്തുരുത്തി സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 


പഞ്ചാബ് ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല രണ്ടാം വര്‍ഷ എം.ബി.എ. ലോജിസ്റ്റിക്സ് വിദ്യാര്‍ഥിനി കടുത്തുരുത്തി പൂഴിക്കോല്‍ കൊരക്കാലായില്‍ ജോസ്ന ജോര്‍ജ്(22)ആണു മരിച്ചത്. റിട്ട. പോലീസുകാരനായ ജോര്‍ജിന്റെയും സ്വപ്നയുടെയും മകളാണു ജോസ്‌ന.


കോളജില്‍നിന്നു പഠനയാത്രക്കുപോയ സംഘത്തിലെ അംഗമായിരുന്നു ജോസ്ന. പഞ്ചാബിലെ ജലന്ധറില്‍ തിങ്കളാഴ്ച രാവിലെ ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.


 അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്ന ഉള്‍പ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. മൂന്നുപേരാണ് അപകടത്തില്‍ മരിച്ചത്.


അപകടവിവരം അറിഞ്ഞ് ജോസ്നയുടെ പിതാവും മറ്റു ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു. സഹോദരങ്ങള്‍: ജോഫിന്‍, ജോസ്ഫിന്‍.

Get more updates from Pudukad News on Google