Skip to content
November 19, 2026
⌕

തിരുവനന്തപുരം ജില്ലാ വനിതാ അണ്ടർ-23 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ; ഒക്ടോബർ 7ന് ട്രയൽസ് | Thiruvananthapuram women cricket

October 5, 2026
Share this post to
cricket

തിരുവനന്തപുരം: 23 വയസിന് താഴെയുള്ള വനിതകളുടെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 7ന് നടക്കും (Thiruvananthapuram women cricket). രാവിലെ 7.30ന് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ (ദി സ്പോർട്സ് ഹബ്) ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നത്.

2003 സെപ്റ്റംബർ 1നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ച വനിതാ ക്രിക്കറ്റ് താരങ്ങൾക്കാണ് പങ്കെടുക്കാൻ യോഗ്യത. കൂടാതെ, ഈ തീയതിയിലോ അതിനുശേഷമോ മറ്റ് സ്ഥലങ്ങളിൽ ജനിച്ചവരിൽ കഴിഞ്ഞ ഒരു വർഷമെങ്കിലും തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുകയോ സ്ഥിരമായി ജോലി ചെയ്യുകയോ ചെയ്യുന്നവർക്കും ട്രയൽസിൽ പങ്കെടുക്കാം.

യോഗ്യരായ താരങ്ങൾ ആവശ്യമായ രേഖകളുമായി ഒക്ടോബർ 7ന് രാവിലെ 7.30ന് വേദിയിൽ റിപ്പോർട്ട് ചെയ്യണം. ട്രയൽസിൽ പങ്കെടുക്കുന്നവർ സ്വന്തം ക്രിക്കറ്റ് കിറ്റുമായി എത്തണം. നിറമുള്ള ക്രിക്കറ്റ് വേഷം ധരിച്ചായിരിക്കണം പങ്കെടുക്കേണ്ടത്.

ഹാജരാക്കേണ്ട രേഖകൾ:

ജനന സർട്ടിഫിക്കറ്റിന്റെ രണ്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
ആധാർ കാർഡിന്റെ രണ്ട് പകർപ്പുകൾ.
കഴിഞ്ഞ വർഷത്തെ സ്കൂൾ/കോളേജ് മാർക്ക് ലിസ്റ്റിന്റെ രണ്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അല്ലെങ്കിൽ കഴിഞ്ഞ 12 മാസത്തെ തൊഴിൽ സർട്ടിഫിക്കറ്റ്.
പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ അഞ്ച് എണ്ണം.
സെലക്ഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9645342642 എന്ന നമ്പറിൽ ബന്ധപ്പെടാം.

Story Summary:
Selection trials for the Thiruvananthapuram District Women’s Under-23 cricket team will be held on October 7, 2026, at Greenfield International Stadium. Eligible players must meet the specified age and district residency, education or employment criteria and report with the required documents.

Get more updates from Pudukad News on Google