ട്രെയിനില്‍ യാത്രക്കാരിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി
ഒലവക്കോട്: ശബരി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ടുമെന്റിലെ യാത്രക്കാരിയായിരുന്ന പെൺകുട്ടിക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയ യുവാവിനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് പിടികൂടി കേസെടുത്തു.
എറണാംകുളം കടമക്കുടി പുത്തേഴത്ത് വീട്ടിൽ പി.എസ് ശ്രീനേഷ് (26) ആണ് പിടിയിലായത്. നിയമ നടപടികൾ പൂർത്തിയാക്കിവരുന്നതായി പോലീസ് അറിയിച്ചു.
റെയിൽവേ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രവീൺ കെ.ജെ, ഗ്രേഡ് എഎസ്ഐ ലതിക, സിവിൽ പോലീസ് ഓഫീസർ സോണിയ, സിവിൽ പോലീസ് ഓഫീസർ സിജു, സിവിൽ പോലീസ് ഓഫീസർ അബ്ദുൽ കലാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Get more updates from Pudukad News on Google




