ചെവിക്ക് പിന്നിൽ വേദനയുണ്ടോ?
ചെവിയുടെ പുറകിലുള്ള വേദന പല കാരണങ്ങൾ കൊണ്ടുണ്ടാകാം.
മാസ്റ്റോയ്ഡൈറ്റിസ്: ചെവിയുടെ പുറകിലുള്ള മാസ്റ്റോയ്ഡ് അസ്ഥിയിലുള്ള അണുബാധയാണിത്. കടുത്ത വേദന, ചുവപ്പ്, നീര്, പനി എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചെവിയിലെ അണുബാധ: ചെവിയുടെ മധ്യത്തിലോ പുറത്തോ ഉണ്ടാകുന്ന അണുബാധകൾ കാരണം വേദന ചെവിയുടെ പുറകിലേക്ക് വ്യാപിക്കാറുണ്ട്.
നീർവീക്കം: ചെവിയിലോ തൊണ്ടയിലോ അണുബാധ ഉണ്ടാകുമ്പോൾ ചെവിയുടെ പുറകിലുള്ള ലിംഫ് ഗ്രന്ഥികൾ വീർത്ത് വേദന അനുഭവപ്പെടാം.
ഒക്സിപിറ്റൽ നെർവാൾജിയ: തലയുടെ പിൻഭാഗത്തുനിന്നും ചെവിയുടെ പുറകിലേക്ക് പോകുന്ന ഞരമ്പുകൾക്ക് ഉണ്ടാകുന്ന തകരാറോ നീർക്കെട്ടോ കാരണം കുത്തുന്നതുപോലെയുള്ള വേദന ഉണ്ടാകാം.
താടിയെല്ല് പ്രശ്നങ്ങൾ: താടിയെല്ലിന്റെ സന്ധികളിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടാം.
Get more updates from Pudukad News on Google




