എന്താണ് വന്ധ്യത?
ഗർഭനിരോധന മാർഗ്ഗങ്ങൾ ഒന്നും ഉപയോഗിക്കാതെ ഒരു വർഷത്തെയോ അതിലധികമോ കാലം തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർധധാരണം നടക്കാത്ത അവസ്ഥയാണ് വന്ധ്യത (Infertility) എന്ന് ലോകാരോഗ്യ സംഘടന (WHO) നിർവചിക്കുന്നത്.
സ്ത്രീകളിലോ പുരുഷന്മാരിലോ ഉള്ള പ്രത്യുൽപാദന വ്യവസ്ഥയിലെ തകരാറുകൾ മൂലം ഇത് സംഭവിക്കാം. 35 വയസ്സിനു മുകളിലുള്ള സ്ത്രീകളാണെങ്കിൽ, 6 മാസം ശ്രമിച്ചിട്ടും ഗർഭധാരണം നടുന്നില്ലെങ്കിൽ വന്ധ്യതയായി കണക്കാക്കാം.
• സ്ത്രീകളിൽ: ഹോർമോൺ വ്യതിയാനങ്ങൾ മൂലം അണ്ഡോത്പാചനം നടക്കാതിരിക്കുക, ഫാലോപ്യൻ ട്യൂബിലുണ്ടാകുന്ന തടസ്സങ്ങൾ, ഗർഭപാത്രത്തിലെ പ്രശ്നങ്ങൾ.
• പുരുഷന്മാരിൽ: ബീജങ്ങളുടെ എണ്ണക്കുറവ്, ബീജങ്ങളുടെ ചലനശേഷി കുറവ്, ബീജമില്ലായ്മ അഥവാ മറ്റ് ശാരീരിക അപര്യാപ്തതകൾ.
ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്നുകൾ, ശസ്ത്രക്രിയകൾ, IUI, IVF (ടെസ്റ്റ് ട്യൂബ് ശിശു) തുടങ്ങിയ വിവിധ ചികിത്സകളിലൂടെ വന്ധ്യതയ്ക്ക് പരിഹാരം കാണാൻ സാധിക്കും.




