Skip to content
November 19, 2026
⌕

കെഎസ്ആർടിസി കാർഗോ സർവീസ് ആരംഭിക്കുന്നു; ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ പുതിയ നീക്കം | KSRTC Cargo Service

October 6, 2026
Share this post to
KSRTC

തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി കാർഗോ സർവീസുകൾ ആരംഭിക്കുന്നു (KSRTC Cargo Service). നിലവിൽ വിജയകരമായി നടപ്പാക്കിവരുന്ന കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.

കാർഗോ സർവീസിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിലെ കാർഗോ ടെർമിനലിൽ നടക്കും. മന്ത്രി സി.പി. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ വിജയകരമായി നടപ്പാക്കുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ച ശേഷമാണ് കെഎസ്ആർടിസി ഈ മേഖലയിലേക്ക് കടക്കുന്നത്. നിലവിലുള്ള ലോജിസ്റ്റിക് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിലൂടെ അധിക വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം.

ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എംപി, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവർ പങ്കെടുക്കും.

Story Summary:
KSRTC is set to launch cargo services as part of its efforts to increase non-ticket revenue. The new initiative will expand its existing logistics operations, taking inspiration from successful cargo services run by road transport corporations in other states.

Get more updates from Pudukad News on Google