Skip to content
November 19, 2026
⌕

കാപ്പ കേസ്: ആ​ർ. സു​ഗ​ത​ൻ ജ​യി​ൽ മോ​ചി​ത​നാ​യി; സ്വീ​ക​രി​ക്കാ​നെ​ത്തി സു​രേ​ഷ് ഗോ​പി | R Sugathan

October 6, 2026
Share this post to
R Sugathan

തൃശൂർ: കാപ്പ ചുമത്തി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ജയിലിൽ നിന്ന് മോചിതനായ ബിജെപി കൗൺസിലർ ആർ. സുഗതനെ (R Sugathan) സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് സുഗതനെ സ്വീകരിച്ചത്.

സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. മോചനത്തിന് പിന്നാലെ പുറത്തിറങ്ങിയ സുഗതൻ, തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു. ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് തനിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പൊലീസുകാരൻ തീരുമാനിച്ചാൽ ഒരാൾക്ക് ജയിലിൽ കിടക്കേണ്ടിവരുന്ന സാഹചര്യമാണിതിലൂടെ വ്യക്തമാകുന്നതെന്നും സുഗതൻ ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഇടപെട്ടിട്ടുള്ളതെന്നും അതിന്റെ പേരിൽ ഇനിയും ജയിൽവാസം അനുഭവിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കൊപ്പം നിന്ന കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിച്ച സുഗതൻ, ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായി ഇടപെടുമെന്നും പറഞ്ഞു.

Story Summary:
BJP councillor R. Sugathan was released from Viyyur Jail after the Kerala High Court cancelled the district collector’s order imposing KAAPA against him. Union Minister Suresh Gopi arrived to receive Sugathan, who alleged that the case against him was politically motivated.

Get more updates from Pudukad News on Google