Skip to content
November 19, 2026
⌕

സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് EDയുടെ മിന്നൽ പരിശോധന: കേരളത്തിലെ 3 ജില്ലകളിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നു | ED Conducts Raids

October 7, 2026
Share this post to
ED Conducts Raids

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരിശോധന കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വസതികളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.(ED Conducts Raids On Cooperative Banks In Thrissur Ernakulam And Kozhikode)

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർനടപടിയുടെ ഭാഗമായാണ് അന്വേഷണം.തൃശൂരിൽ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. എറണാകുളത്ത് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നാല് ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.

വ്യാജ വായ്പകൾ നൽകി ബാങ്കിൽ 121 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഭരണസമിതി അംഗങ്ങളിലേക്കും ജീവനക്കാരിലേക്കും അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നീക്കം.

Story Summary

The Enforcement Directorate (ED) conducted widespread raids across Thrissur, Ernakulam, and Kozhikode districts targeting cooperative banks, board members, and employees. The investigation focuses on money laundering cases, including a massive Rs 121 crore scam.

Get more updates from Pudukad News on Google