ശബരിമല, മാളികപ്പുറം മേൽശാന്തി അഭിമുഖം ഇന്ന് വീണ്ടും നടക്കും: നടപടി ഹൈക്കോടതി നിർദേശമനുസരിച്ച് | Sabarimala And Malikappuram
തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മുഖാമുഖം ഇന്ന് വീണ്ടും നടക്കും. ഹൈക്കോടതി നിർദേശപ്രകാരം എറണാകുളം സ്വദേശികളായ ടി.എസ്. വിഷ്ണു നമ്പൂതിരി, ടി.പി. ഹരിനമ്പൂതിരി എന്നിവരെക്കൂടി അഭിമുഖത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ നടപടി.(Sabarimala And Malikappuram High Priest Interview Reconducted)
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ഹൈക്കോടതി നിയോഗിച്ച പ്രത്യേക നിരീക്ഷകൻ, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തൻ, കണ്ഠര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയുടെ നേതൃത്വത്തിലാണ് മുഖാമുഖം നടക്കുന്നത്.
മുൻപ് നടന്ന അഭിമുഖത്തിൽ പങ്കെടുത്ത അഞ്ചുപേരും അന്തിമ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഈ മാസം 18-നാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക.
Story Summary
The interview process for the selection of the new Sabarimala and Malikappuram High Priests is being re-conducted following High Court directions to include two more candidates. The evaluation is conducted by a panel comprising Travancore Devaswom Board officials, court-appointed observers, and Tantris. The final draw of lots to select the head priests will take place on October 18.




