Skip to content
November 19, 2026
⌕

ഭരണത്തലവനായി 25 വർഷം തികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യവ്യാപകമായി ആദരം: അഭിനന്ദനങ്ങളുമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ; ‘വികസിത ഭാരതം’ ലക്ഷ്യമിട്ടുള്ള വികസന കുതിപ്പിന് ഊർജ്ജം പകർന്ന നേതാവെന്ന് പ്രകീർത്തനം; ഭുജ് ഭൂകമ്പത്തിന് ശേഷമുള്ള ഗുജറാത്തിന്റെ തിരിച്ചുവരവ് മുതൽ ആഗോളതലത്തിൽ ഭാരതത്തിന്റെ പ്രഭാവം ഉയർത്തിയത് വരെയുള്ള പൈതൃകം അനുസ്മരിച്ച് രാജ്യത്തെ മുൻനിര നേതാക്കൾ

October 7, 2026
Share this post to

ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള തുടക്കം മുതല്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി പദം വരെയുള്ള 25 വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണ നേതൃത്വത്തെയും പൊതുസേവന പ്രതിബദ്ധതയെയും പ്രകീര്‍ത്തിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. 


2001 ഒക്ടോബര്‍ 7-ന് ഗുജറാത്തിലെ ഭൂകമ്പത്തിന് പിന്നാലെ ഭരണം ഏറ്റെടുത്ത മോദി, വികസനത്തിന്റെയും സുശാസനയുടെയും മാതൃക സൃഷ്ടിച്ച് രാജ്യത്തെ മികച്ച പാതയിലേക്ക് നയിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ എന്നിവര്‍ ആശംസാ സന്ദേശങ്ങളില്‍ വ്യക്തമാക്കി. 


സ്ത്രീ ശാക്തീകരണം, കര്‍ഷക ക്ഷേമം, യുവാക്കളുടെ വികസനം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, സാംസ്‌കാരിക പുനരുദ്ധാരണം തുടങ്ങിയ മേഖലകളില്‍ മോദി കൈവരിച്ച നേട്ടങ്ങള്‍ വികസിത ഭാരതമെന്ന ലക്ഷ്യത്തിന് കരുത്തേകുന്നുവെന്നും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, കോവിഡ് പ്രതിരോധം, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.

 

Get more updates from Pudukad News on Google